ഒഡീഷ: റാംപുരിലെ മേല്‍ഗാറ ഗ്രാമീണന്‍ ദാനാ മാഞ്ചിയെ ആരും മറക്കാനിടയില്ല. ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാന്‍ വാഹനം കിട്ടാതെ കിലോമീറ്ററോളം ചുമന്ന് കൊണ്ടു പോയ മാഞ്ചിയെ ദേശീയ മാധ്യമങ്ങളും മറ്റും വലിയ പ്രാധാന്യത്തോടെയാണ് എല്ലാവരും കണ്ടത്. എന്നാല്‍ ഇപ്പോള്‍ മാഞ്ചി പഴയ മാഞ്ചി അല്ല. ധനസഹായമായി കിട്ടിയ ലക്ഷങ്ങൾ കാരണം മാഞ്ചി പണക്കാരനായി മാറി.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും തേടിയെത്തിയ ധനസഹായം ഇപ്പോള്‍ 37 ലക്ഷം കവിഞ്ഞു. പണക്കാരനായതോടെ പഴയജീവിതമെല്ലാം മറന്ന മാഞ്ചി ആകെ മാറുകയും ചെയ്തു. മൂന്നാമതും കെട്ടിയ മാഞ്ചി മക്കളെയും തള്ളിക്കളഞ്ഞു. രണ്ടാനമ്മ കുട്ടികളെ നോക്കാതെയായി, അച്ഛൻ തീരെ ശ്രദ്ധിക്കാറുമില്ല. അമ്മാവന്റെ വീട്ടില്‍ നിന്നാണു കുട്ടികള്‍ പഠിക്കുന്നത്.
അവിടെയും കുട്ടികൾക്ക് താമസിക്കാൻ ബുദ്ധിമുട്ടാണെന്നാണ് മകള്‍ പ്രമീള പറയുന്നത്. 60 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ വാഹനം വിട്ടുകൊടുക്കാന്‍ തയാറാവാതെ വന്നപ്പോഴാണ് ദാനാ മാഞ്ചി മൃതദേഹം തോളിലേറ്റി റാംപുരിലെ മേല്‍ഗാറ ഗ്രാമത്തിലേക്ക് നടക്കാന്‍ തുടങ്ങിയത്.
Post Your Comments