ഷാര്‍ജ•സ്വന്തം നാട്ടുകാരിയായ 28 കാരിയായ യുവതിയെ കുത്തിക്കൊന്ന കേസില്‍ 38 കാരനായ ശ്രീലങ്കന്‍ യുവാവ് ഷാര്‍ജയില്‍ വിചാരണ നേരിടുന്നു. ഷാര്‍ജയിലെ മേയ്സലൂണ് ഏരിയയിലെ തമസസ്ഥലത്ത് വച്ചായിരുന്നു കൊലപാതകം.
എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവ് കുറ്റം നിഷേധിച്ചു.
കണ്ട്രോള് റൂമില്‍ വന്ന ഒരു ഫോണ്‍ സന്ദേശത്തെത്തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസും, ഫോറന്‍സിക് വിദഗ്ദ്ധരും ആംബുലന്‍സും അടങ്ങുന്ന സംഘം രക്തത്തില്‍ക്കുളിച്ചു കിടക്കുന്ന യുവതിയെയാണ്. സംഘം സ്ഥലത്ത് നിന്ന് വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചിരുന്നു.
അന്വേഷണത്തിനായി പോലീസ് പ്രത്യേക സി.ഐ.ഡി സംഘത്തെ നിയോഗിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിക്കുകയും കൊല്ലപ്പെട്ട യുവതിയുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്ന് ഇയാള്‍ വെളിപ്പെടുത്തുകയും ചെയ്തു.
Post Your Comments