Latest NewsNewsIndia

ഇന്ത്യ ഈ രാജ്യത്ത് നിന്നുള്ള സ്വര്‍ണ ഇറക്കുമതി നിരോധിച്ചു കാരണം ഇതാണ്

ഇന്ത്യയില്‍ സൗത്ത് കൊറിയയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി നിരോധിച്ചു. ഇന്ത്യ-ദക്ഷിണ കൊറിയ സ്വതന്ത്ര വ്യാപാര കരാര്‍ 2010 ല്‍ ഒപ്പുവച്ചിരുന്നു. ഈ കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് സൗത്ത് കൊറിയയില്‍ നിന്നും സ്വര്‍ണവും വെള്ളിയും നികുതി കൂടാതെ ഇറക്കുമതി ചെയ്യാന്‍ സാധിക്കും. പക്ഷേ രാജ്യത്ത് ജിഎസ്ടി വന്നതോടെ കൗണ്ടര്‍വെയ്‌ലിങ് ഡ്യൂട്ടി (12.5 ശതമാനം) നിര്‍ത്തലാക്കുകയും സ്വര്‍ണത്തിന് 3 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇതോടെ സൗത്ത് കൊറിയയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി വളരെ ലാഭകരമായി തീര്‍ന്നു.ദക്ഷിണ കൊറിയയില്‍ നിന്നുള്ള സ്വര്‍ണ്ണ ഇറക്കുമതി 2016-17 സാമ്പത്തിക വര്‍ഷം ജൂലൈ ഒന്നിനും ആഗസ്ത് 3 നും ഇടയില്‍ 339 മില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍.കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രെയ്ഡ് (ഡിജിഎഫ്ടി) ആണ് സൗത്ത് കൊറിയയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി നിരോധിച്ചത്.

 

shortlink

Post Your Comments


Back to top button