ബ്രസല്‍സ് ; പ്രമുഖ വിമാനം നിർമാണ കമ്പനിയായ എയർ ബസ്സിന്റെ എ 350 – 941 വിമാനം സുരക്ഷിതമല്ലെന്ന് യൂറോപ്യന്‍ ഏവിയേഷന്‍ അഥോറിറ്റിയുടെ മുന്നറിയിപ്പ്. എ 350 – 941വിമാനത്തിൽ ഇന്ധനവും വായുവും തമ്മിലുള്ള സംയുക്തം ഇന്ധന ടാങ്കില്‍ സ്ഫോടനത്തിനു കാരണമാകാമെന്ന് അഥോറിറ്റി ചൂണ്ടിക്കാട്ടുന്നു.
ഹൈഡ്രോളിക് പമ്പിൽ അമിതമായ താപം ഉയരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് അധികൃതർ വിശദീകരിക്കുന്നു. ഇന്ധന ടാങ്കിനുള്ളിലാണ് കൂളിംഗ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. പമ്പ് പ്രവര്‍ത്തന രഹിതമായാല്‍ ഹൈഡ്രോളിക് ഫ്ളൂയിഡിന്റെ താപനില കുത്തനെ ഉയരാം. ഇതു കണ്ടെത്തി പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ അപകടം ഉറപ്പാണെന്നും അഥോറിറ്റി വ്യക്തമാക്കുന്നു.
Post Your Comments