ന്യൂഡൽഹി: രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിന്റെ റാലി ഞായറാഴ്ച പട്നയിൽ നടക്കാനിരിക്കേ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നോർവേക്ക് പോയി. നോർവേ സർക്കാരിന്റെ ക്ഷണപ്രകാരം കുറച്ചുദിവസത്തേക്ക് അങ്ങോട്ടുപോകുന്നു എന്നു ട്വിറ്ററിൽ കുറിച്ചശേഷമായിരുന്നു യാത്ര. ബിഹാറിൽ ജനതാദൾ (യു) – ആർജെഡി – കോൺഗ്രസ് മഹാസഖ്യം തകർത്ത ജനതാദൾ (യു) നേതാവ് നിതീഷ് കുമാർ ബിജെപിയുമായി കൈകോർത്തു മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന റാലി ഏറെ രാഷ്ട്രീയപ്രാധാന്യം നേടിയിരുന്നു.
എന്നാൽ മായാവതിക്കു പിന്നാലെ സോണിയയും പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. രാഹുൽ ഗാംഹി നോർവെക്കു പോയതോടെ ലാലുവിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. രാജ്യത്ത് ഇത്രയും വലിയ പ്രശ്നങ്ങൾ ഉള്ളപ്പോൾ രാഹുൽ ഗാന്ധിയുടെ വിദേശ സഞ്ചാരം കോൺഗ്രസിനുള്ളിൽ തന്നെ അതൃപ്തിയുണ്ടാക്കിയിരിക്കുകയാണ്.
Post Your Comments