പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും. പുതിനയിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു പനിയും, അജീര്‍ണ്ണവും മാറാന്‍ നല്ലതാണ്. കൂടാതെ ഭക്ഷ്യവിഷബാധ ഇല്ലാതാക്കാനും പുതിനയ്ക്ക് കഴിയും.
പുതിനയില പിഴിഞ്ഞെടുത്ത നീര് 5 മില്ലി കഴിച്ചാല്‍ വയറുവേദന, ഛര്‍ദ്ദി, അതിസാരം, ദഹനക്കുറവ് എന്നീ അസുഖങ്ങള്‍ മാറും.പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ പനി, മൂക്കടപ്പ്, ജലദോഷം എന്നിവ മാറിക്കിട്ടും. വയറ് സംബദ്ധമായ എല്ലാ അസുഖങ്ങൾക്കും പുതിനയില ഉത്തമമാണ്.
Post Your Comments