USALatest NewsNewsInternational

ട്രംപിനു പത്തു വയസുകാരന്റെ വധഭീഷണി

സിറിയ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വധഭീക്ഷണിയുമായി പത്തു വയസുകാരന്‍ രംഗത്ത്. ഐ എസില്‍ ചേര്‍ന്ന പത്ത് വയസ്സുകാരനായ യൂസഫാണ് ട്രംപിനു എതിരെ ഭീഷണിയുമായി രംഗത്തു വന്നത്. ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു. സമീപ കാലത്ത് ഐഎസ് കുട്ടികളെ ഉപയോഗിച്ച് പ്രമുഖരെ ഭീഷണിപ്പെടുത്തുന്ന ശൈലി സ്വീകരിക്കുന്നുണ്ട്. ഇതില്‍ അവസാനത്തെ കുട്ടിയാണ് യൂസഫ്.

സിറയയിലെ റാഘയില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
യൂസഫ് വ്യക്തമായ ഇംഗ്‌ളീഷിലാണ് വീഡിയോയില്‍ സംസാരിക്കുന്നത്. ട്രംപിനെതിരെ രൂക്ഷമായ ഭാഷയിലാണ് യൂസഫ് സംസാരിക്കുന്നത്. ജൂതന്മാരുടെ കൈയ്യിലെ കളിപ്പാവയെന്നാണ് ട്രംപിനെ യൂസഫ് വിശേഷിപ്പിക്കുന്നത്.

ബാലന്‍ രണ്ട് വര്‍ഷം മുമ്പ് യുഎസില്‍ നിന്നും സിറിയയിലേക്ക് തങ്ങള്‍ താമസം മാറ്റിയതെന്നു പറയുന്നുണ്ട്. തന്റെറ പിതാവ് ഒരു അമേരിക്കന്‍ പട്ടാളക്കാരനാണെന്നും യൂസഫ് വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്.

ഐ എസിനെതിരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങളിലൂടെയാണ് വീഡിയോ മുന്നോട്ട് പോകുന്നത്. അമേരിക്ക തങ്ങളെ തകര്‍ക്കാന്‍ നടത്തുന്ന യുദ്ധം അവസാനിക്കുന്നത് അമേരിക്കന്‍ മണ്ണിലായിരിക്കുമെന്നും യൂസഫ് ട്രംപിനെ ഓര്‍മ്മിപ്പിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button