AutomobilePhoto Story

കൂടുതല്‍ കരുത്തനും സുന്ദരനുമായി നിരത്ത് കൈയ്യടക്കാന്‍ ഫേസര്‍ 25 എത്തുന്നു

കൂടുതല്‍ കരുത്തനും സുന്ദരനുമായി നിരത്ത് കൈയ്യടക്കാന്‍ പുതിയ ഫേസര്‍ 25നെ യമഹ ഇന്ത്യയില്‍ പുറത്തിറക്കി. അടുത്തിടെ ഇറങ്ങിയ എഫ്സി 25 സ്ട്രീറ്റ് ബൈക്കിന്റെ അടിസ്ഥാനത്തിലാണ് ഫേസര്‍ 25ന്റെയും രൂപകല്‍പ്പന. എഞ്ചിനിലും കരുത്തിലും മാറ്റമില്ലെങ്കിലും അടിമുടി മാറി ഏവരെയും ആകര്‍ഷിക്കുന്ന രൂപ കല്‍പ്പനയാണ് ഇവനുള്ളത്.

മുന്‍ഭാഗത്തെ ഡിസൈനിലാണ് പ്രധാന മാറ്റങ്ങള്‍. എയറോഡൈനാമിക്സിന് വേണ്ടിയുള്ള ഫുള്‍ ബോഡി ഫ്രണ്ട് ഫെയറിങ്ങാണ് പ്രധാന പ്രത്യേകത. എല്‍.ഇ.ഡി ഡേ ടൈം ലൈറ്റിങ് പുതുതായി ഉള്‍പ്പെടുത്തിയതല്ലാതെ പഴയ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററില്‍ മാറ്റം വരുത്തിയിട്ടില്ല. മേല്‍ പറഞ്ഞ പോലെ എഫ്സി 25ലെ 250 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിന്‍തന്നെയാണ് ഇവനുമുള്ളത്. 8000 ആര്‍പിഎമ്മില്‍ 20.9 പിഎസ് പവറും 6000 ആര്‍പിഎമ്മില്‍ 20 എന്‍എം ടോര്‍ക്കും എഞ്ചിന്‍ നല്‍കുന്നു. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്.റൈഡിങ് കൂടുതല്‍ സുഖകരമാക്കന്‍ മോട്ടോറില്‍ ഓയില്‍ കൂളര്‍ നല്‍കിയിട്ടുണ്ട്.

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കിയെങ്കിലും ആന്റി-ലോക്കിങ് ബ്രേക്കിങ് സിസ്റ്റം നല്‍കാത്തത് ഒരു പോരായ്മയായി കണക്കാക്കാം. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 14 ലിറ്ററാണ്. 43 കിലോമീറ്റര്‍ ഇന്ധനക്ഷമതയും യമഹ വാഗ്ദാനം ചെയുന്നു. പുതിയ ഫേസറിന്, 154 കിലോഗ്രാമാണ് ആകെ ഭാരം. എഫ്സി 25-നെക്കാള്‍ 6 കിലോഗ്രാം അധികം  ഭാരമാണ് ഈ വാഹനത്തിനുള്ളത്. മുന്നില്‍ 41 എംഎം ടെലസ്‌കോപ്പിക് ഫോര്‍ക്ക് അപ്പും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബേര്‍സുമാണ് സസ്‌പെന്‍ഷന്‍.

1.28 ലക്ഷം രൂപയാണ് പുതിയ ഫേസര്‍ 25ന്റെ മുംബൈ എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ നിരത്തില്‍ ഹോണ്ട സി ബി ആര്‍250ആര്‍, ബജാജ് പള്‍സര്‍ ആര്‍എസ്200, കെറ്റിഎം ഡ്യൂക്ക് 200 എന്നിവരാണ് ഫേസറിന്റെ മുഖ്യ എതിരാളികളായി എത്തുന്നതെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ച് വില കുറവാണെന്നതിനാല്‍ വിപണിയില്‍ ഫേസറിന് ചെറിയ മുന്‍തൂക്കം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button