Home & Garden

പഴകിയ വീട്ടുപകരണങ്ങളുടെ മുഖംമിനുക്കാന്‍ ചില വിദ്യകള്‍

ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും പഴക്കം ചെന്നാല്‍ അതു കൊടുത്ത് പുതിയത് വാങ്ങാറാണ് പതിവ്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. നിങ്ങളുടെ വീട്ടിലെ പഴയ ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും അധികം കാശ് ചിലവാക്കാതെ തന്നെ പുതിയതുപോലെയാക്കാം. അതിന് സഹായകമായ ചില വിദ്യകള്‍

നിങ്ങളുടെ വീട്ടിലെ പഴയ ഫര്‍ണിച്ചറുകളെ കടുത്ത നിറം കൊണ്ട് പെയിന്റ് ചെയ്യുക.

പഴയ കോഫി ടേബിളിന്റെ ഫ്രെയിം പെയിന്റ് ചെയ്ത് മനോഹരമാക്കാം. അതുകൂടാതെ മനോഹരമായ കുഷ്യന്‍ ഉറപ്പിക്കാം.

അരികു പൊട്ടിയ ഗ്ലാസും പ്ലേറ്റും ഫ്ലവര്‍ വെയ്സായും മനോഹരമായി അലങ്കരിച്ച് സൈഡ് പ്ലേറ്റുകളായും ഉപയോഗിക്കാം.

പഴയ ഗോവണി ഉണ്ടെങ്കില്‍ അതിന്റെ ഒരുവശം പലകകൊണ്ട് ഉറപ്പിച്ച് ലൈബ്രറിയാക്കി മാറ്റാം

നിങ്ങളുടെ വീട്ടില്‍ വാങ്ങാറുള്ള അച്ചാറിന്റെ ടിന്നോ, ബോട്ടിലുകളോ വെറുതെ വലിച്ചെറിയരുത്. ഇവ അലങ്കരിച്ച് മനോഹരമാക്കി വിളക്കുകളുടെ രൂപത്തിലോ ചെടികള്‍ നടുന്നതിനും ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button