കൊച്ചിയെന്ന മഹാനഗരത്തിലെ തിരക്കേറിയ ജീവിതത്തില്‍ വീട്ടുജോലിക്കാരെ ആവശ്യമില്ലാത്തവര്‍ കുറവാണ്. ഇനി വീട്ടുജോലിക്ക് ആളെ കിട്ടിയാല്‍ത്തന്നെ അതൊക്കെ വലിയ ചെലവ് ആണ്. അന്യദേശക്കാരെയൊക്കെ ഇന്നത്തെക്കാലത്ത് വിശ്വസിക്കാനാകില്ല.
എന്നാല്‍ ഇതിനൊക്കെ ഒരു മാറ്റം വരുത്തി, വീടു വൃത്തിയാക്കാനും പാചകം ചെയ്യാനും ആളെയെത്തിച്ചു നല്കുന്ന ‘സ്കട്ട്ഓപ്സ്’ എന്ന സംരംഭം ഒരു കൂട്ടം ചെറുപ്പക്കാര്‍ തുടങ്ങി കഴിഞ്ഞു. സുരക്ഷ, വിശ്വാസ്യത
കസ്റ്റമേഴ്സിന്റെയും ജോലിക്കാരുടെയും സുരക്ഷ എന്നിവ സ്കട്ട്ഓപ്സിനു പ്രധാനമാണ്. അതിനാല്‍ ജോലിക്കാരുടെയും കസ്റ്റമേഴ്സിന്റെയും എല്ലാ വിവരങ്ങളും അന്വേഷിച്ച ശേഷം മാത്രമാണ് ആളുകളെ ഇവര്‍ തിരഞ്ഞെടുക്കുന്നത്. പിന്നെ പോലീസ് വെരിഫിക്കേഷനും ഉണ്ട്.
മാസം കുറഞ്ഞത് 10,500 രൂപയാണ് ഒരാള്‍ക്ക് സ്കട്ട്ഓപ്സ് നല്‍കുക. ജോലിക്കാര്‍ വീട്ടിലെത്തുമ്പോഴും ജോലി ആരംഭിക്കുമ്ബോഴും സ്കട്ട്ഓപ്സിലേക്ക് വിവരങ്ങളെത്തും. പിന്നെ എല്ലാ പണമിടപാടുകളും ഓണ്‍ലൈന്‍ വഴി മാത്രമാണ്’ നിലവിലുള്ള സേവനങ്ങള്‍ മൊബൈല്‍ ആപ്പ് വഴി ലഭ്യമാക്കുന്നതിനായി സ്കട്ട്ഓപ്സ് ആപ്പ് നിര്‍മിച്ചിട്ടുണ്ട്. കാക്കനാടും കലൂരുമാണ് സ്കട്ട്ഓപ്സിന് ഇപ്പോള്‍ ഓഫീസുള്ളത്. വീട് വൃത്തിയാക്കാനും പാചകം ചെയ്യാനും മലയാളികളായ സ്ത്രീകളെ മാത്രമാണ് സ്കട്ട്ഓപ്സ് ലഭ്യമാക്കുന്നത്. ആദ്യം ഉപഭോക്താക്കള്‍ www.scutops.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ജോലിക്ക് ആളെ ആവശ്യമുള്ളതിന് രണ്ടു മണിക്കൂര്‍ മുന്‍പ് ബുക്ക് ചെയ്യണം എന്ന നിബന്ധനയും ഇവര്‍ക്കുണ്ട്.
Post Your Comments