Latest NewsNewsFootballSports

പ്രശസ്ത ബ്രസീലിയന്‍ ഫുട്‌ബോള്‍ താരത്തിനു തടവ് ശിക്ഷ വിധിച്ചു

റിയോ ഡി ജനീറോ: പ്രശസ്ത ബ്രസീലിയന്‍ ഫുട്ബോള്‍ താരം റോബര്‍ട്ടോ കാര്‍ലോസിന് കോടതി തടവ് ശിക്ഷ വിധിച്ചു. മൂന്നു മാസമാണ് തടവ് ശിക്ഷ. മക്കള്‍ക്ക് ചിലവിനു നല്‍കാത്തതിനാണ് ശിക്ഷ.

റോബാര്‍ട്ടോ കാര്‍ലോസിനു മുന്‍ ഭാര്യ ബാര്‍ബറ തേളറില്‍ രണ്ടു മക്കള്‍ ഉണ്ട്. ബാര്‍ബറ തേളറുമായി വിവാഹ മോചനം നേടിയപ്പോള്‍ മക്കളുടെ ചിലവിനായി കാര്‍ലോസ് 15,148 പൗണ്ട് ചിലവിന് നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു. എന്നാല്‍, സാമ്പത്തികമായി പാപ്പരായ തനിക്ക് ഈ തുക നല്‍കാനുള്ള ശേഷിയില്ലെന്ന് കാര്‍ലോസ് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി തടവിനു വിധിച്ചത്. ഈ തുക ഗഡുക്കളായി അടയ്ക്കാമെന്ന് കാര്‍ലോസ് അറിയിച്ചു. പക്ഷേ കോടതി ഇത് സമ്മതിച്ചില്ല.

ലോകം കണ്ട ഏറ്റവും കരുത്തുറ്റ വിംഗ് ബാക്കുകളില്‍ ഒരാളായ കാര്‍ലോസ് 2012ലാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചത്. അതുവരെ ബ്രസീലിനുവേണ്ടി 125 മത്സരങ്ങള്‍ കളിക്കുകയും 11 ഗോളുകള്‍ നേടുകയും ചെയ്തു.

ബാര്‍ബറയുമായി പിരിഞ്ഞ നാല്‍പത്തിനാലുകാരനായ കാര്‍ലോസ് പുതിയ ഭാര്യ മരിയാന ലുക്കോണില്‍ തന്റെ ഒന്‍പതാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button