
തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്തെ സ്വകാര്യബസുകളുടെ പെര്‍മിറ്റ് വിവരങ്ങളും സമയക്രമവും തല്‍സമയം അറിയാം. ഉടൻ തന്നെ അതിവേഗം, പെര്‍മിറ്റ് ലംഘിച്ചുള്ള യാത്രകള്‍, വ്യാജ സമയപ്പട്ടിക എന്നിവ തടയുക എന്ന ലക്ഷ്യത്തോടെ വിവരങ്ങള്‍ ഓണ്‍ലൈനാക്കും. ഇത് ജി.പി.എസ്. ഉപകരണം ബസുകളില്‍ ഘടിപ്പിക്കുന്നതിന്റെ അന്തിമഘട്ടമായിട്ടാണ്. ഉടൻ തന്നെ വേഗപ്പൂട്ടുപോലെ ബസുകളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിനും ഉത്തരവിറങ്ങും. അംഗീകൃത ജി.പി.എസ്. കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.
സംസ്ഥാനത്ത് 16,000 സ്വകാര്യബസുകളാണ് ഉള്ളത്. അതത് ആര്‍.ടി.ഒമാര്‍ക്ക് മുന്നില്‍ 31-നുള്ളില്‍ പെര്‍മിറ്റും സമയപ്പട്ടികയും ഹാജരാക്കാനാണ് നിര്‍ദ്ദേശം. വിവരങ്ങള്‍ ഒരുമാസത്തിനുള്ളില്‍ ഓണ്‍ലൈനിലേക്ക് മാറ്റും. ഡിജിറ്റില്‍ ടൈം ഷീറ്റുകള്‍ ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിലാകും. ആവശ്യത്തിന് ബസുകളില്ലാത്ത പാതകള്‍, മത്സരയോട്ടമുള്ള പ്രദേശങ്ങള്‍, എന്നിവ സംവിധാനത്തിലൂടെ കണ്ടെത്താം.
പൊലീസ്, മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ക്ക് ബസുകളുടെ സഞ്ചാരപഥം, സമയം, വേഗം തുടങ്ങിയവ ഓണ്‍ലൈനില്‍ നിരീക്ഷിക്കാന്‍ കഴിയും. യാത്രാക്ലേശമുള്ള പ്രദേശങ്ങള്‍ പെട്ടെന്ന് കണ്ടെത്താനും യാത്രക്കാരുടെ ആവശ്യമനുസരിച്ച് ബസ് റൂട്ടുകള്‍ പുനഃക്രമീകരിക്കാനുമാവും. ജി.പി.എസ്. ബന്ധം വിച്ഛേദിച്ചാല്‍ അപ്പോള്‍തന്നെ വിവരം ആര്‍.ടി.ഓഫീസില്‍ ലഭിക്കും. ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയുള്ള ക്രമക്കേടുകളും പൂര്‍ണമായും ഒഴിവാക്കാം. അംഗീകൃത പട്ടിക ഓണ്‍ലൈനിലുള്ളതിനാല്‍ ആര്‍ക്കും പരിശോധിക്കാനാകും.
Post Your Comments