ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള സുപ്രീംകോടതി വിധി വ്യാഴാഴ്ചയാണ് പുറത്ത് വന്നത്. ചരിത്ര പ്രധാനമായ വിധി ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള ടെക് കമ്പനികള്‍ക്കും തിരിച്ചടിയാവുമെന്ന് നിയമരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ചൈനീസ് കമ്പനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യു.സി ബ്രൗസര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സെര്‍വറിലേക്ക് ചോര്‍ത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ചൈനീസ് മൊബൈല്‍ കമ്പനികളും ആരോപണത്തിെന്റ നിഴലിലാണ്.
കൂടാതെ പേയ്മെന്റ് ആപ്പുകളും ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം ഉപഭോക്താകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം കമ്പനികള്‍ക്ക് ഉറപ്പാക്കേണ്ടി വരും. മാത്രമല്ല ഉപയോക്തക്കളുടെ വ്യക്തിഗത വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറാനും സാധിക്കില്ല. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കമ്പനികള്‍ക്ക് ഉറപ്പാക്കേണ്ടി വരും.
Post Your Comments