മോസ്‌കോ: റഷ്യന്‍ വിനോദസഞ്ചാരികളെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്ത് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ആദ്യമായി ലൈസന്‍സ് നല്‍കിയ വിനോദസഞ്ചാര ഏജന്‍സി വ്യാഴാഴ്ച റഷ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തിന്റെ സാംസ്‌കാരികപരമായ പാരമ്പര്യത്തില്‍ മുഴുവനായി ഇഴുകിച്ചേര്‍ന്നുള്ള യാത്ര എന്ന വിശേഷണത്തോടു കൂടിയാണ് സഞ്ചാരികളെ ഉത്തരകൊറിയ ക്ഷണിക്കുന്നത്. കൂടാതെ യുഎസ് പൗരന്‍മാര്‍ ഉത്തരകൊറിയയിലേക്ക് പോവരുതെന്നുള്ള ട്രംപ് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെയാണ് റഷ്യയില്‍ ഉത്തരകൊറിയ ട്രാവല്‍ ഏജന്‍സി ആരംഭിച്ചത്.
റഷ്യയില്‍ നിന്നുള്ള വിവിധ സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇവിടേക്കുള്ള വിവിധ വിനോദസഞ്ചാര പാക്കേജുകള്‍ ലഭ്യമാണ്. റഷ്യന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, മന്ദാരിന്‍ എന്നീ ഭാഷകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്.
Post Your Comments