ലാവ്ലിന്‍ കേസില്‍ ശേഷിക്കുന്ന മൂന്നു പ്രതികളില്‍ ഒരാളാണ് കസ്തൂരിരംഗ അയ്യർ. വൈദുതി ബോര്‍ഡിലെ മുന്‍ ചീഫ് എന്‍ജിനീയര്‍ ആണ് ഇദ്ദേഹം. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്നാണു ലാവ്‌ലിൻ കേസിനെക്കുറിച്ചു അദ്ദേഹം പറയുന്നത്. കേസ് നടത്തിപ്പിന്റെ സാമ്പത്തികബാധ്യത പ്രശ്നമല്ലെന്നും മൂന്നു പെൺമക്കളിൽ രണ്ടു പേർ ഡോക്ടർമാരും ഒരാൾ എൻജിനീയറും ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കേസിൽ പ്രതി ചേർക്കപ്പെട്ടതിൽ അച്ഛനു നല്ല വിഷമമുണ്ടെന്നു മകൾ ജ്യോതി രാമസ്വാമി പറയുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഒഴിവാക്കാനാവാത്ത ബാധ്യതയായി മാത്രമേ ഇതിനെ കാണുന്നുള്ളൂ എന്നും മകള്‍ വ്യക്തമാക്കി. ഹൈക്കോടതി വിധിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നു പ്രതിസ്ഥാനത്തു തുടരുന്ന വൈദ്യുതി ബോർഡ് മുൻ അക്കൗണ്ട്സ് മെംബർ കെ.ജി.രാജശേഖരനും അറിയിച്ചു. പ്രതികളിൽ മൂന്നു പേർ മരിച്ചു.
Post Your Comments