Latest NewsNewsIndia

ബ​ലാ​ത്സം​ഗ കേ​സി​ല്‍ ഗു​ര്‍​മീ​ത്​ റാം ​റ​ഹീം സി​ങ്ങി​നെതിരായ കേസില്‍ വിധി ഇന്ന്

ച​ണ്ഡി​ഗ​ഢ്​: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ മാനഭംഗക്കേസില്‍ വിധി ഇന്ന്. വിധി വരുന്നതിനാല്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്. പഞ്ച്കുല പ്രത്യേക സിബിഐ കോടതിയാണ് ഇന്നു വിധി പുറപ്പെടുവിക്കുക.

ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷത്തോളം അനുയായികളാണു റാം റഹിം സിങ്ങിനു പിന്തുണ പ്രഖ്യാപിച്ചു ചണ്ഡിഗഡ് സെക്ടര്‍ 23ലെ പ്രാര്‍ഥനാകേന്ദ്രമായ നാം ചര്‍ച്ചാ ഘറില്‍ ഇതിനോടകം എത്തിയിരിക്കുന്നത്.

15,000 അര്‍ധ സൈനികരെയാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. മൂന്നു ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലെ നിരീക്ഷണം ശക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള 29 ട്രെയിനുകള്‍ റദ്ദാക്കി. ചണ്ഡിഗഡിനു സമീപത്തുള്ള പഞ്ച്കുല ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊ​ലീ​സി​​െന്‍റ വ​ലി​യ സ​ന്നാ​ഹ​ങ്ങ​ള്‍​ക്ക്​​ പു​റ​മെ 150 ക​മ്പ​നി സേ​ന​യെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​യ​ച്ചി​ട്ടു​ണ്ട്. ച​ണ്ഡീ​ഗ​ഢി​ലു​ള്ള എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഒാ​ഫി​സു​ക​ളും നാ​ളെ അ​ട​ച്ചി​ടു​മെ​ന്ന്​ പ​ഞ്ചാ​ബ്​ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.എ​ന്നാ​ല്‍, ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ലും പ​ഞ്ച്​​കു​ള​യി​ലേ​ക്ക്​ ദേ​ര സ​ച്ചാ സൗ​ധ അ​നു​യാ​യി​ക​ളു​ടെ ഒ​ഴു​ക്ക്​ തു​ട​രു​ക​യാ​ണ്. ക്ര​മ​സ​മാ​ധാ​ന​ത്തി​ന്​ വെ​ല്ലു​വി​ളി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​രെ ക​സ്​​റ്റ​ഡി​യി​ല്‍​ പാ​ര്‍​പ്പി​ക്കു​ന്ന​തി​ന്​ ച​ണ്ഡി​ഗ​ഢി​ലെ സെ​ക്​​ട​ര്‍ 16 ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യം താ​ല്‍​ക്കാ​ലി​ക ജ​യി​ലാ​യി പ്ര​ഖ്യാ​പി​ച്ചു. 1999ല്‍ ​അ​നു​യാ​യി​യാ​യ സ്​​ത്രീ​യെ ഗു​ര്‍​മീ​ത്​ റാം ​റ​ഹീം സി​ങ്​​ ബ​ലാ​ത്സം​ഗം ചെ​യ്​​തു​വെ​ന്നാ​ണ്​ കേ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button