Latest NewsNewsInternational

1992ല്‍ ജയിലിലായി; നിരപരാധിത്വം തെളിഞ്ഞപ്പോള്‍ 21 കോടി നഷ്ടപരിഹാരം

വാഷിങ്ടണ്‍: സാത്താനെ ആരാധിച്ചെന്ന പേരില്‍ 21 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച ദമ്പതിമാരെ കോടതി കുറ്റവിമുക്തരാക്കി. അമേരിക്കക്കാരായ ഫ്രാന്‍ കെല്ലറും ഡാന്‍ കെല്ലരെയുമാണ് 21 വര്‍ഷത്തിന് ശേഷം കോടതി കുറ്റവിമുക്തരാക്കിയത്. ഇവര്‍ക്ക് നഷ്ടപരിഹാരമായി 3.4 മില്യണ്‍ ഡോളര്‍ ഏകദേശം 21 കോടിയോളം രൂപ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇരുവരും ഡേ കെയര്‍ നടത്തിപ്പുകാരായിരുന്നു.

സാത്താന്‍ ആരാധനയുടെ ഭാഗമായി ഡേ കെയറിലെ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്തുവെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ പിന്നീടു നടന്ന അന്വേഷണത്തില്‍ കുറ്റകൃത്യങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചില്ല. 2013 ല്‍ ഇരുവരും ജയില്‍ മോചിതരായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള വിധി ഇക്കഴിഞ്ഞ ജൂണിലാണ് പുറത്തെത്തിയത്. നഷ്ടപരിഹാരത്തുക ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ദമ്പതികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button