Latest NewsIndiaNewsInternational

ഇന്ത്യയുടെ പുതിയ നീക്കം; സ്വയം മുഖത്തടിക്കുന്ന നടപടിയെന്ന്‌ ചൈന

ബീജിങ്: ലഡാക്കില്‍ പാംഗോങ് തടാകത്തിനു സമീപം റോഡ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ നീക്കം സ്വയം മുഖത്തടിക്കുന്ന നടപടിയെന്ന്‌ ചൈന. പാംഗോങ് തടാകത്തിനും മര്‍സിമിക് ലായ്ക്കും ഇടയിലായി 20 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാത ഇന്ത്യ നിര്‍മിക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്ത പുറത്തെത്തിയതിനു പിന്നാലെയാണ് രൂക്ഷ പരിഹാസവുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.

റോഡ് പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ കിഴക്കന്‍ ലഡാക്കിന്റെ ഉള്‍ഭാഗങ്ങളില്‍ വരെ ഇന്ത്യന്‍ സൈന്യത്തിന് എത്തിച്ചേരാന്‍ സാധിക്കും. എന്നാല്‍ ചൈനയുടെ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശമാണ് ഇത്. ഡോക് ലാം പ്രദേശത്തെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ രൂക്ഷമായ തര്‍ക്കം തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു. ഇതേ സ്ഥലത്ത് റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button