ന്യൂഡല്‍ഹി: സിറിയയിലെയും ഇറാഖിലെയും ഐഎസ് ക്യാമ്ബില്‍ 17 മലയാളി ഭീകരര്‍. മതംമാറ്റത്തിനിരയായ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളുള്‍പ്പെടെ ഇരുപതോളം മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്ബിലുള്ളതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. ഐഎസ് റിക്രൂട്ട്മെന്റില്‍ രാജ്യത്ത് ഒന്നാമതാണ് കേരളമെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
അടുത്തിടെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്ത കണ്ണൂര്‍ സ്വദേശിയായ ഐഎസ് ഭീകരന്‍ ഷാജഹാന്റേതാണ് വെളിപ്പെടുത്തല്‍. സിറിയയിലെ ഐഎസ് കേന്ദ്രത്തിലേക്ക് കടക്കുന്നതിനിടെ തുര്‍ക്കിയില്‍ പിടിയിലായ ഷാജഹാനെ നാടുകടത്തുകയായിരുന്നു. സിറിയയിലെത്തിപ്പെട്ട തന്നോടൊപ്പമുണ്ടായിരുന്ന മലയാളികളെക്കുറിച്ചും ഷാജഹാന്‍ മൊഴി നല്‍കിയിട്ടുണ്ട്. 54 പേര്‍ രാജ്യത്ത് ഐഎസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്
Post Your Comments