വാഷിങ്ടണ്‍: ഉത്തരകൊറിയയുമായി സഹകരിക്കുന്ന 10 റഷ്യന്‍, ചൈനീസ് കമ്ബനികള്‍ക്കും ആറു വ്യക്തികള്‍ക്കും യു.എസ്. വിലക്കേര്‍പ്പെടുത്തി.ചൊവ്വാഴ്ചയാണ് വിലക്ക് പ്രഖ്യാപിച്ചത്. അതേസമയം, യു.എസിന്റെ തീരുമാനത്തില്‍ ചൈനയും റഷ്യയും അതൃപ്തി രേഖപ്പെടുത്തി. അമേരിക്ക തെറ്റുതിരുത്താന്‍ തയ്യാറാവണമെന്നും ഇത്തരം വിഷയങ്ങള്‍ ഉഭയകക്ഷിബന്ധത്തെ ബാധിക്കരുതെന്നും ബെയ്ജിങ്ങിലെ ചൈനീസ് എംബസി വക്താവ് പറഞ്ഞു.
ആണവ, മിസൈല്‍ പദ്ധതികള്‍ തുടരുന്ന ഉത്തരകൊറിയയെ ഒറ്റപ്പെടുത്താന്‍ റഷ്യക്കും ചൈനയ്ക്കും മേല്‍ സമ്മര്‍ദം ശക്തിപ്പെടുത്തുകയാണ് ട്രംപിന്റെ ലക്‌ഷ്യം. തീരുമാനത്തെ വിമര്‍ശിച്ച വാഷിങ്ടണിലെ റഷ്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തില്‍ മോസ്കോയാണ് പ്രസ്താവന ഇറക്കേണ്ടതെന്ന് വ്യക്തമാക്കി.
Post Your Comments