KeralaLatest NewsNews

കുടിയന്മാർക്കുള്ള പ്രതീക്ഷ ഉയർത്തി പാതകൾ തരം താഴ്ത്തുന്നു

തിരുവനന്തപുരം: മദ്യത്തിനായി പാതകൾ തരം താഴ്ത്തുന്നു. ഇതോടെ സംസ്ഥാനത്ത് കൂടുതൽ മദ്യവില്പനശാലകൾ തുറക്കും. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം വന്നതോടെ കോർപറേഷൻ, മുൻസിപ്പാലിറ്റി പരിധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകൾ തരം താഴ്ത്തും. ഇതോടെ 130 മദ്യശാലകൾ കൂടി തുറക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.

മദ്യശാലകള്‍ അടഞ്ഞുകിടക്കുന്നതുകാരണം സര്‍ക്കാരിന് ദിവസം മൂന്നുകോടി രൂപയുടെ നഷ്ടമുണ്ട്. ദേശീയ -സംസ്ഥാന പാതകളില്‍നിന്ന് 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പന നിരോധിച്ച് 2017 മാര്‍ച്ച് 31-നാണ് സുപ്രീംകോടതി വിധിയുണ്ടായത്. സംസ്ഥാനപാതകളുടെ പദവി മാറ്റാന്‍ അധികാരമുണ്ടെങ്കിലും ദേശീയപാതയുടെ പദവി മാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button