Latest NewsInternational

ട്രംപ് വിലകുറച്ചു കണ്ടെന്ന് പാകിസ്ഥാന്‍.

കറാച്ചി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ മറുപടിയുമായി പാകിസ്ഥാന്‍ രംഗത്ത്. ഭീകരതെ വളര്‍ത്തുന്ന പാക് നയം തിരുത്തണമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഭീകരതയ്ക്കെതിരെയുള്ള യുദ്ധത്തില്‍ പാകിസ്ഥാന്റെ സംഭാവനയെ ട്രംപ് അപമാനിച്ചെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

കാബിനറ്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റിയില്‍ അമേരിക്കന്‍ വിദേശനയങ്ങളെ കുറിച്ച്‌ ചര്‍ച്ചചെയ്തതിനുശേഷം ട്രംപിന്റെ പരാമര്‍ശത്തിന് പാകിസ്ഥാന്‍ വിശദമായ മറുപടി നല്‍കുമെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button