ചരിത്രത്തില്‍ സൂക്ഷിച്ച് നോക്കുകയാണെങ്കില്‍ മുത്വലാഖ് സമ്പ്രദായം റസൂലി(സ) ന്റെ കാലഘട്ടത്തിലും നടന്നതായി കാണാന്‍ കഴിയും.പ്രവാചകന്റെ സമയത്ത് മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയതിനെ ഒറ്റ ത്വലാഖായിട്ടായിരുന്നു കരുതിയുരുന്നതെന്ന് റുഖാനബിന് അബ്ദുല്‍ അസീസിന്റെ ചരിത്ര സംഭവം ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു അബ്ബാസ് (റ) വ്യക്തമാക്കുന്നു. റുഖാന അബ്ദുയസീദ് അദ്ദേഹത്തിന്റെ ഭാര്യയെ ഒറ്റയിരിപ്പിന് മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലുകെയുണ്ടായി.
പിന്നീട് അദ്ദേഹത്തിനു ല്‍ കുറ്റംബോധം ഉണ്ടായി. ശേഷം സംഭവത്തെക്കുറിച്ച് റസൂലുഹി (സ) യോട് സംഭവം വിവരിക്കുകയും ചെയ്തു. തുടര്‍ന്ന് റസൂല്‍ അദ്ദേഹത്തോട് ചോദിച്ചു നീ അവളെ എങ്ങനെയാണ് ത്വലാഖ് ചൊല്ലിയത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ അവളെ മൂന്ന് ത്വലാഖും ചൊല്ലുകയുണ്ടായി.
അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു ഒറ്റയിരുപ്പിനാണോ? അദ്ദേഹം അതെ എന്നു മറുപടി നല്‍കുകയുണ്ടായി. എന്നാല്‍ ഇത് ഒന്നായി മാത്രമേ ഗണിക്കുകയുള്ളുവെന്നും താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവളെ തിരിച്ചെടുക്കുകയും ചെയ്യുക എന്ന പ്രവാചകന്‍ അദ്ദേഹത്തോട് പറയുകയുണ്ടായി. ഈ സംഭവം ഇബ്‌നു തൈയ്മിയ അദ്ദേഹത്തിന്റെ ഫത്വവയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.
ഒറ്റയിരിപ്പിനു മൂന്നു ത്വലാഖും ചൊല്ലിയാല്‍ ഒന്നായി ഗണിക്കുന്ന ഈ രീതി ആദ്യത്തെ ഖലീഫ അബൂബക്കര്‍ സിദ്ധീഖ്(റ)ന്റെ കാലഘട്ടത്തിലും തുടര്‍ന്ന് പോന്നു. എന്നാല്‍ ഉമര്‍(റ)വിന്റെ കാലഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട ഒരു പ്രശനം ഉടലെടുക്കുകയും അദ്ദേഹം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയുണ്ടായി. പ്രവാചകന്‍(സ)നമ്മോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ ജനങ്ങള്‍ അവരുടെ മനസ്സില്‍ എന്തായിരുന്നുവോ ചിന്തിച്ചിരുന്നത് അതിനു അല്ലാഹു അദ്ദേഹത്തിലൂടെ മറുപടി നല്‍കുകയുണ്ടായി.
ഇസ്‌ലാമില്‍ മൂന്നു തവണ ത്വലാഖ് ചൊല്ലിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ വിവാഹം മോചനം പൂര്‍ണ്ണമായി എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അവരെ ഉടന്‍ തിരുത്തേണ്ടതുണ്ട്. ഇസ്‌ലാമില്‍ മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലുകയാണെങ്കില്‍ അത് ഹറാമാണെന്നും അത് അല്ലാഹുവിന്റെ കല്‍പ്പനക്ക് വിരുദ്ധമാണെന്നും അവരോട് പറയണം. ഇതിലൂടെ നിങ്ങള്‍ വെറുതെ വിടപ്പെടുകയില്ല.
ഇസ്‌ലാമില്‍ വിവാഹമെന്നത് ആരാധനയുടെ ഭാഗമാണ്. കാരണം ഇത് നമ്മള്‍ ചെയ്യുന്നത് നബിയുടെ സുന്നത്തിന്റെ ഭാഗമായിക്കൊണ്ടും അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ടുമാണ്. അതുകൊണ്ട് വിവാഹത്തില്‍ പ്രവാചക സുന്നത്തുകള്‍ ഉറപ്പുവരുത്താന്‍ നമുക്ക് സാധിക്കണം.
Post Your Comments