ഖുര്‍ആനിന്റെ ലോകം വിശ്വാസിയെ മൂന്ന് തരത്തില്‍ അത്ഭുതപ്പെടുത്തും. ഒന്ന്, അതിന്റെ ആഴമാണ്. ഇത് സംസാരിക്കുന്നത് മനസ്സിന്റെയും ചിന്തകളുടെയും അടിവേരില്‍ നിന്നാണ്. മനുഷ്യ മനസ്സിനെ സംസ്‌കരിക്കാന്‍ ഖുര്‍ആന്‍ തെരെഞ്ഞെടുക്കുന്ന രീതിയും അതിന്റെ ആഴങ്ങളിലേക്ക് ഊളിയിടലാണ്.
രണ്ട്, അതിന്റെ പരപ്പാണ്. വിശ്വാസിയുടെ ഓരോ പശ്ചാത്തലവും രംഗങ്ങളും അതിന്റെ വിഷയാവതരണത്തിനായി ഖുര്‍ആന്‍ ഉപയോഗിക്കുന്നു. കുടുംബജീവിതം കൈകാര്യം ചെയ്യുന്ന ഖുര്‍ആന്‍ തന്നെ യുദ്ധമര്യാദകള്‍ പറയുന്നതും ആകാശത്തെ കുറിച്ച് വാചാലമാകുന്ന ഖുര്‍ആന്‍ തന്നെ മനസ്സിനെ കുറിച്ച് ഓര്‍മിപ്പിക്കുന്നതും അതിനാലാണ്.
മൂന്ന്, അതിന്റെ ഔന്നിത്യമാണ്. ആഴവും പരപ്പുമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും അതിന്റെ സ്ഥാനം ഉന്നതമായ വിതാനത്തിലാണ് . കാരണം, അത് ആത്യന്തികമായി പഠിപ്പിക്കുന്നത് ഈ സങ്കീര്‍ണമായ സംവിധാനങ്ങളെയാകെ നെയ്‌തെടുത്ത ഏകനായ ദൈവിക ശക്തിയെ കുറിച്ചാണ്. ഏത് കോണില്‍ നിന്നു നോക്കിയാലും ഖുര്‍ആനിന്റെ ആകെത്തുക ലളിതമാണ്. അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍!
Post Your Comments