കൊളംബോ: സര്‍ക്കാര്‍നടപടികളെ വിമര്‍ശിച്ച മന്ത്രിയെ ശ്രീലങ്ക പുറത്താക്കി. നീതിന്യായവകുപ്പുമന്ത്രി വിജയദാസ രാജപക്സൈയയാണ് പാര്‍ട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കിയത്. നഷ്ടത്തിലായ ഹംബന്‍തോട്ട തുറമുഖത്തിന്റെ ഭൂരിപക്ഷം ഓഹരികളും ചൈനയ്ക്ക് വില്‍ക്കുന്നതടക്കമുള്ള സര്‍ക്കാര്‍നടപടികളെ വിമര്‍ശിച്ച തിനാണ് നടപടി.
തുടര്‍ച്ചയായി സര്‍ക്കാരിനെയും സഹപ്രവര്‍ത്തകരെയും വിമര്‍ശിക്കുകയാണെന്നാണ് മന്ത്രിക്കെതിരായ പാര്‍ട്ടിയുടെ ആരോപണം. പ്രസ്താവനകള്‍ തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെത്തുടര്‍ന്നാണ് പുറത്താക്കുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കി.
Post Your Comments