Latest NewsKeralaNews

സോഷ്യൽ മീഡിയയിൽ വ്യക്തികളെ സ്ഥിരമായി അപകീര്‍ത്തിപ്പെടുത്തിയ ഒന്‍പതു പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തികളെ സ്ഥിരമായി അപകീര്‍ത്തിപ്പെടുത്തുകയും, വധഭീഷണി മുഴക്കുകയും ചെയ്ത ഒൻപതു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂര്‍ സ്വദേശി എം.വി.സന്ദീപ്, കൊല്ലം ശൂരനാട് സ്വദേശി അഷരഫ് ആനയടി, അഖില്‍ ദേവ്, കണ്ണൂര്‍ സ്വദേശി സിറാജ് തറയില്‍, മലപ്പുറം സ്വദേശി ജല്‍ജോസ്, ജയിംസ് ലോനപ്പന്‍, ശ്യം തരംഗിണി, സജീബ് നെടുമങ്ങാട്, ഷാന്‍ പാലോടന്‍ എന്നിവർക്കെതിരെ പോലീസ് അന്വേഷണവും ആരംഭിച്ചു.

പ്രവാസി മലയാളിയും നെടുമങ്ങാട് തെന്നൂര്‍ നബീല്‍ മന്‍സിലില്‍ കമറുദ്ദീന്‍ നജീബ് ആണ് പരാതി നൽകിയത്. തന്നെയും, കുടംബത്തേയും വധിക്കുമെന്നും, അപകീര്‍ത്തിപരമായ രീതിയില്‍ ഭാര്യയുടേയും കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്. വിദ്യാര്‍ത്ഥിയായ മകനെയും കൂട്ടുകാരെയും പ്രതികൾ നവമാധ്യമത്തിലൂടെ അശ്ലീലമായിസംസാരിച്ച്‌ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.

പരാതി നൽകിയ വിവരമറിഞ്ഞ പ്രതികൾ തുടര്‍ച്ചയായി പരാതിക്കാരനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പാല്ലോട് സി.ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button