ജമ്മു: പ്രതീക്ഷയുടെ പുതിയൊരു ലോകം കെട്ടിപ്പടുക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഒരുമിക്കുന്നു. അതിര്‍ത്തിയില്‍ തുടര്‍ന്ന് വരുന്ന വെടിനിറുത്തല്‍ കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും കൈകോര്‍ക്കുന്നു. വര്‍ദ്ധിച്ചു വരുന്ന വെടിനിറുത്തല്‍ ലംഘനങ്ങളില്‍ സാധാരാണക്കാരായ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നും ഇന്ത്യ വിമര്‍ശിച്ചു. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതിനും തീരുമാനമായി.
ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ചര്‍ച്ച നടത്തി. 50 മിനുട്ടോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ ഭീകരര്‍ക്ക് അതിര്‍ത്തി വഴി നുഴഞ്ഞു കയാറാന്‍ എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുന്നത് പാക് സൈന്യമാണെന്ന് ഇന്ത്യ ആരോപിച്ചു. ജൂലായില്‍ മാത്രം അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത് സൈനികരും സാധാരണക്കാരുമടക്കം 11 പേരാണ്. 18 പേര്‍ക്ക് ഗുരുതരമായി പരിക്കും ഏറ്റിരുന്നു.
ഓരോ വര്‍ഷവും വെടിനിറുത്തല്‍ കരാര്‍ ലംഘനങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ വര്‍ഷം ആഗസ്റ്റ് ഒന്ന് വരെ 285 വെടിനിറുത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാക് സൈന്യത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. 2016ല്‍ ഇത് 228 ആയിരുന്നുവെന്നും ചര്‍ച്ചയില്‍ പറഞ്ഞു.
Post Your Comments