ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ നിശാന്തിനിയടക്കം ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ചതിനാണ് നടപടി. തൊടുപുഴ യൂണിയന്‍ ബാങ്ക് സീനിയര്‍ മാനേജരായിരുന്ന പെഴ്‌സി ജോസഫിന്റെ പരാതിയിലാണ് നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് നടപടിക്ക് ഉത്തരവിട്ടത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കേസിന്റെ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.
വനിതാ പൊലീസ് ഓഫീസറായ വി.ഡി പ്രമീള, പൊലീസ് ഡ്രൈവര്‍ ടിഎം സുനില്‍, സീനിയര്‍ സിപിഒ കെ.എ ഷാജി, സിപിഒ നൂര്‍ സമീര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കുക. വിരമിച്ച എസ്‌ഐ കെ.വി മുരളീധരനെതിരെ നടപടിയെടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
2011 ജൂലായില്‍ ബാങ്കില്‍ വാഹന വായ്പയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥ വി.ഡി പ്രമീളയോട് പെഴ്‌സി ജോസഫ് മോശമായി പെരുമാറി എന്ന് പരാതിയുണ്ടായി. ഇതേ തുടര്‍ന്ന് തൊടുപുഴ എഎസ്പിയായിരുന്ന നിശാന്തിനിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. പെഴ്‌സിയുടെ പരാതിയില്‍ നേരത്തെ എസ്പി ജോര്‍ജ് വര്‍ഗീസ് അന്വേഷണം നടത്തിയെങ്കിലും പൊലീസുകാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. ഈ റിപ്പോര്‍ട്ടിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത് വന്നിരുന്നു.
Post Your Comments