പൊന്നാനി: മരണത്തോടടുത്ത പ്രിയതമയെ താലി ചാർത്തി മാതൃകയായി യുവാവ്. പോത്തനൂര്‍ സ്വദേശിയായ റിൻസിയെയാണ് പൊന്നാനി സ്വദേശിയായ സന്തോഷ് താലി ചാർത്തിയത്. മണവാട്ടിയായിത്തന്നെ മരിക്കണമെന്ന റിൻസിയുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയായിരുന്നു സന്തോഷ്. മാസങ്ങള്‍ക്ക് മുമ്പ് വിവാഹം നിശ്ചയിച്ച റിന്‍സിക്ക് അടുത്തിടെയാണ് മഞപ്പിത്തം കൂടി ജീവന്‍ തന്നെ നില നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് സ്ഥിരീകരിച്ചത്. ജീവിതത്തില്‍ അധിക ദിവസങ്ങളില്ല എന്നറിഞ്ഞിട്ടും വാക്ക് പറഞ്ഞ വിവാഹത്തില്‍ നിന്നും പിന്‍തിരിയാതെ സന്തോഷ് റിൻസിക്ക് താലി ചാർത്തി.
വിവാഹം കഴിഞ്ഞയുടനെ ഹോസ്പിറ്റലിലേക്ക് മാറ്റിയ റിന്‍സി അഞ്ചാം ദിവസം മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഈ മാസം 17നായിരുന്നു പൊന്നാനി ഈശ്വരമംഗലം വിളക്കത്ര വളപ്പില്‍ സന്തോഷിനേറെയും പോത്തന്നൂര്‍ കറുങ്കുളത്തില്‍ ശ്രീജ കൃഷ്ണന്റെ മകള്‍ റിന്‍സിയുടേയും വിവാഹം. പെണ്‍കുട്ടിക്ക് വിവാഹ നിശ്ചയത്തിന് ശേഷം രോഗം പിടിപെടുകയും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനെത്തുടര്‍ന്ന് പലരും വിവാഹത്തില്‍ പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നങ്കിലും സന്തോഷ് പിൻമാറിയില്ല. പ്രണയത്തെപോലും തോല്‍പിച്ച വിശുദ്ധ സ്‌നേഹത്താല്‍സ്‌നേഹത്തിന് പുതിയ ഭാഷ്യം രചിക്കുകയായിരുന്നു ഇവര്‍.
Post Your Comments