പാംബീച്ച് (ഫ്ളോറിഡ) ; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ചാമ്പ്യൻ ബോഡി ബിൽഡർ ഡാളസ് മക്കാർവർ(26) മരിച്ചു. തിങ്കളാഴ്ചയായിരുന്നു മക്കാർവറെ ഫ്ളോറിഡയിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ കൂട്ടുകാരിയായ ഡാൻ ബ്രൂക്ക് ആണ് അബോധാവസ്ഥയിൽ കിടക്കുന്ന മക്കാർവറിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. തിങ്കളാഴ്ച ഫോണിൽ വിളിച്ച് ഡിന്നർ തയ്യാറാക്കുകയാണെന്ന് മക്കാർവർ പറഞ്ഞിരുന്നതായും അവസാനമായി ഗുഡ് ബൈ പറഞ്ഞുവെന്നും ഗുസ്തിക്കാരികൂടിയായ ഡാൻ ബ്രൂക്ക് പറഞ്ഞു. ജിമ്മിൽ പ്രാക്ടീസ് ചെയ്യുന്ന വിഡിയോ മക്കാർവർ തിങ്കളാഴ്ച രാവിലെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
മക്കാർവറിന്റെ കൂടെയുള്ള താമസക്കാരൻ ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയതാകാം മരണകാരണമെന്നും അടുക്കളയിൽ മുഖം താഴെയായി ചലനമറ്റ രീതിയിലായിരുന്നു മക്കാർവർ കിടന്നിരുന്നതെന്നും പോലീസിനോട് പറഞ്ഞു. ബൊക്കറാട്ടൻ പോലീസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചു.
Post Your Comments