
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് അനുകൂലമായി പ്രസംഗിച്ച ക്രിസ്ത്യന്‍ പുരോഹിതന് വിവാദത്തില്‍. ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞ ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലാണ് വിവാദത്തിലായത്. എന്നാല്‍ നടി മോഹിനി, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവരുടെ കാര്യം പറഞ്ഞ കൂട്ടത്തില്‍ ദിലീപിന്റെ കാര്യം പരാമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ദിലീപ് ജയിലില്‍ ബൈബിള്‍ വായിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. മോഹിനി ഇപ്പോള്‍ സുവിശേഷ പ്രവര്‍ത്തകയാണ്. കോഴ കേസില്‍ വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞ സമയത്ത് ശ്രീശാന്തും ബൈബിള്‍ വായിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇവര്‍ വിശ്വാസത്തിലേക്ക് തിരിഞ്ഞത് പോലെ എല്ലാവരും വിശ്വാസം മുറുകെ പിടിക്കണമെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ അക്കാര്യം പറഞ്ഞതെന്ന് ഫാ. ആന്‍ഡ്രൂസ് പറഞ്ഞു.
Post Your Comments