KeralaLatest NewsNews

ദിലീപിന്റെ ജാമ്യം : തെളിവുകൾ മുദ്രവെച്ച കവറില്‍ കോടതിയിൽ സമര്‍പ്പിച്ചു: വിധി വെള്ളിയാഴ്ച

തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വെള്ളിയാഴ്ച. പ്രതിഭാഗം വാദം ഇന്നലെയും ഇന്നുമായി നാലര മണിക്കൂറോളം നീണ്ടുനിന്ന വാദമാണ് ദിലീപിനായി നടത്തിയത്. പ്രതിഭാഗത്തിന്റെ വാദം നീണ്ടുപോയെങ്കിലും പ്രോസിക്യൂഷന്‍ വാദം വേഗത്തില്‍ അവസാനിക്കുകയായിരുന്നു.

ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയല്‍ വെള്ളിയാഴ്ചയിലേക്ക് മാറ്റി. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാന്ന് വിധി പറയാൻ കേസ് മാറ്റിയത്. മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ കേസ് ഡയറി കോടതിക്ക് കൈമാറുകയും ചെയ്തു. പള്‍സര്‍ സുനി കാവ്യ മാധവന്റെ വാഹനം ഓടിച്ചിരുന്നുവെന്നും സുനിയെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ടെന്നും പോസിക്യൂഷന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button