
തിരുവനന്തപുരം : മലബാര്‍ മേഖലയിലെ അഞ്ച് ജില്ലകളില്‍ നടന്ന മതംമാറ്റ കല്യാണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല പൊലീസ് സംഘത്തിന്റെ തീരുമാനം. 35 മതംമാറ്റ കല്യാണങ്ങളില്‍ പത്തെണ്ണം മാത്രമാണ് പ്രണയവിവാഹമായി കണക്കിലെടുക്കാവുന്നത്. ബാക്കി 25 കല്യാണത്തെക്കുറിച്ചും സംശയമുണ്ടെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിഗമനം. ഈ വിവാഹങ്ങള്‍ പ്രണയവിവാഹം മാത്രമായിരുന്നോയെന്നത് അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.
ഉത്തരമേഖലാ ഡിജിപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഈ കല്യാണങ്ങളെക്കുറിച്ച് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്കാന് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്,മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പൊലീസ് മേധാവിമാരും സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി, ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിവൈഎസ്പിമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
കാസര്‍കോഡ്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ചില കല്യാണക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഡിവൈഎസ്പി തലത്തിലുള്ളവര്‍ ഇത്തരം കേസുകള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് നിര്‍ദേശം. ഗുരുതരസ്വഭാവം ബോധ്യപ്പെടുകയാണെങ്കില്‍ കേസ് അന്വേഷണ ഏജന്‍സിക്ക് കൈമാറാനാണ് ധാരണ.
Post Your Comments