ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ സമൂസയെന്ന റെക്കോര്‍ഡ് ഇനി ലണ്ടനു സ്വന്തം’. ലണ്ടനിലെ മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ 153.1 കിലോഗ്രാം ഭാരമുള്ള സമൂസ നിര്‍മ്മിച്ചാണ് റെക്കോര്‍ഡ് തീര്‍ത്തത്. പന്ത്രണ്ടോളം വരുന്ന മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ ചേര്‍ന്ന് കിഴക്കന്‍ ലണ്ടനിലെ ഒരു പള്ളിയില്‍ ഭീമന്‍ സമൂസ പ്രത്യേകം നിര്‍മ്മിച്ച പാത്രത്തിലാണ് പൊരിച്ചെടുത്തത്. ഏകദേശം 15 മണിക്കൂര്‍ സമയം കൊണ്ടാണ് സമൂസ നിര്‍മ്മാണവും പാകപ്പെടുത്തലും പൂര്‍ത്തിയായത്.
ഈ ഭീമന്‍ സമൂസ 2012ല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡ് കോളേജ് നിര്‍മ്മിച്ച 110.8 കിലോഗ്രാം സമൂസയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്. സമൂസയ്ക്ക് വേണ്ടി കൂട്ടൊരുക്കുമ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.പക്ഷെ അത് വേവിച്ചെടുക്കുമ്പോള്‍ പൊട്ടി പോവുമോ എന്നായിരുന്നു തന്റെ പേടിയെന്ന് ഭീമന്‍ സമൂസയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഫരീദ് ഇസ്ലാം പറയുന്നു. എന്നാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും പൊരിച്ചെടുത്തപ്പോഴും സംഭവിച്ചില്ലെന്നും ത്രികോണാകൃതി നഷ്ടപ്പെട്ടില്ലെന്നും ഗിന്നസ് റെക്കോര്‍ഡ് വിധികര്‍ത്താവ് പ്രവീണ്‍ പട്ടേല്‍ പറഞ്ഞു. മികച്ച നേട്ടമാണ് ഇതെന്നും അദ്ദേഹ കൂട്ടിച്ചേര്‍ത്തു.
സമൂസയ്ക്ക് രുചിയും ഗുണവും കുറവില്ലെന്ന ഫുഡ് ടേസ്റ്റ് പ്രതിനിധിയുടെ വിധി കൂടി വന്നതോടെ പന്ത്രണ്ടംഗ സംഘം ആവേശത്തിലായി. സമൂസ റെക്കോര്‍ഡ് രേഖപ്പെടുത്തിയതിനു ശേഷം പ്രദേശവാസികള്‍ക്ക് വിതരണം ചെയ്തു.
Post Your Comments