Latest NewsNewsInternational

ചൈനയ്ക്കും റഷ്യയ്ക്കും യുഎസിന്റെ പരോക്ഷ പ്രഹരം

വാഷിങ്ടൻ: ചൈനയ്ക്കും റഷ്യയ്ക്കും യുഎസിന്റെ പരോക്ഷ പ്രഹരം. യുഎസ് ഉത്തര കൊറിയയുമായി സഹകരിക്കുന്ന 12 റഷ്യൻ, ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി. ചൈന യുഎസിന്റെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി. വിലക്ക് ഏർപ്പെടുത്തിയ കമ്പനികളുമായി അമേരിക്കൻ പൗരന്മാർക്കോ കമ്പനികൾക്കോ സഹകരിച്ചു പ്രവർത്തിക്കാനാകില്ല.

ഐക്യരാഷ്ട്ര രക്ഷാസമിതി ഓഗസ്റ്റ് അഞ്ചിന് പാസാക്കിയ ഉത്തര കൊറിയയ്ക്കെതിരായ ഉപരോധ പ്രമേയത്തിലൂന്നിയാണ് നടപടിയെന്നാണ് യുഎസിന്റെ വിദശീകരണം. ഉത്തര കൊറിയയിൽ നിന്നുള്ള മിക്കവാറും സാധനങ്ങളുടെ കയറ്റുമതിക്ക് പ്രമേയം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഉത്തര കൊറിയയെ ‘പരമാവധി സമ്മർദ്ദത്തിലാക്കുക’ എന്നതാണ് ഉദ്ദേശിക്കുന്നതെന്നു യുഎസ് പറഞ്ഞു.

യുഎൻ പ്രമേയത്തിനുശേഷം യുഎസ് യാതൊരുതരത്തിലും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിട്ടില്ലെന്നു സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ വ്യക്തമാക്കി. മിസൈൽ പരീക്ഷണങ്ങളോ, പ്രകോപന പ്രസംഗങ്ങളോ ഉണ്ടായിട്ടില്ല. ഇരുരാജ്യങ്ങളും ഭാവിയിൽ തമ്മിൽ ചർച്ചയുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മുചിൻ ഉത്തര കൊറിയയെ പൂട്ടാൻ അവരുടെ ആണവപദ്ധതികളെ സഹായിക്കുന്നവർക്കുമേല്‍ സമ്മർദ്ദം തുടരുമെന്നു പറഞ്ഞു. എന്നാൽ, യുഎസിന്റെ തീരുമാനത്തോടു കടുത്തഭാഷയിലാണ് ചൈന പ്രതികരിച്ചത്. എത്രയും പെട്ടെന്ന് തെറ്റ് തിരുത്തണം എന്നാണ് ചൈന ആവശ്യപ്പെട്ടത്. ചൈനീസ് കമ്പനികളെ യുഎസ് മോശപ്പെടുത്തിയെന്നും അവർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button