കൊച്ചി•രാഷ്ട്രീയ കേരളം ഉറ്റുനോക്കുന എസ്.എന്‍.സി ലാവ്‌ലിന്‍ കേസിലെ നിര്‍ണായകമായ ഹൈക്കോടതി വിധി വന്നു. കേസില്‍ പിണറായിയെഹൈക്കോടതി കുറ്റവിമുക്തനാക്കി. പിണറായി വിജയന്‍ വിചാരണ നേരിടേണ്ടതില്ല.ഒന്ന്, ഏഴ്, എട്ട് പ്രതികള്‍ വിചാരണ നേരിടേണ്ടതില്ല. രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി. മന്ത്രി സഭാ യോഗത്തിന്റെ കൂട്ടായ തീരുമാനത്തില്‍ ഒപ്പിട്ട ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ മാത്രം എങ്ങനെ കുറ്റക്കാരനായെന്നും ഹൈക്കോടതി ചോദിച്ചു. കെ.എസ്.ഇ.ബിചെയര്‍മാനും ഉദ്യോഗസ്ഥരും മാത്രമാണ് പ്രതികള്‍. സി.ബി.ഐ പിണറായിയെ ബലിയാടാക്കി. പിണറായിക്കെതിരെയായ ആരോപണങ്ങള്‍ വസ്തുതാപരമല്ല. ക്യാബിനറ്റ് രേഖകള്‍ പരിശോധിച്ചാലും പിണറായിയ്ക്കെതിരെ തെളിവില്ല. പല മന്ത്രിമാര്‍ മാറി വന്നിട്ടും ഒരാളെ മാത്രം തെരെഞ്ഞെടുത്ത് പ്രതിയാക്കിയെന്നും കോടതി നിരീക്ഷിച്ചു.
ലാവ്‌ലിന്‍ കരാര്‍ വന്‍ കരാറായി കണക്കാക്കാന്‍ കഴിയില്ല. വാഗ്ദാനം കരാറായി കണക്കാക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ലാവലിന്‍ കേസില്‍ ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എഴാം പ്രതിയായ പിണറായി വിജയന്‍, എട്ടാം പ്രതിയായ ഫ്രാന്‍സിസ് എന്നിവരെ കുറ്റിവിമുക്തരാക്കിയ സിബിഐ കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. അതേസമയം പ്രതിപട്ടികയിലുള്ള മറ്റുള്ളവര്‍ വിചാരണ നേരിടേണ്ടി വരും.
പിണറായി വിജയന്‍ അടക്കം 9 പ്രതികളെയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തനക്കിയത്. ഇതിനെതിരെയാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്. കേസിലെ വാദം കേള്‍ക്കല്‍ അഞ്ച് മാസം മുന്‍പ് പൂര്‍ത്തിയായിരുന്നു.
പന്നിയാര്‍- ചെങ്കുളം -പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടി രൂപയുടെ കരാര്‍ വൈദ്യുത വകുപ്പിനും സര്‍ക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ലാവലിന്‍കേസ്.
Post Your Comments