റിയാദ്: തൊഴിലാളികളുടെ പ്രഫഷന് മാറ്റം സൗദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു. അനിശ്ചിത കാലത്തേക്കാണ് പുതിയ തീരുമാനം. സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ ഇത് അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ഭേദഗതിക്ക് പ്രചോദനം. എന്നാല്‍ സ്വദേശികള്‍ ലഭ്യമല്ലാത്ത മൂന്ന് തൊഴിലുകളിലേക്ക് പ്രഫഷന് മാറുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്.
സ്വദേശികള്‍ക്ക് സംവരണം ചെയ്ത തൊഴിലുകളില്‍ നിന്ന് പ്രഫഷന് മാറി വിദേശികള്‍ രാജ്യത്തെ വിവിധ തൊഴിലുകളില്‍ തുടരുന്നത് സ്വദേശിവത്കരണത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്നതാണ് പുതിയ നീക്കത്തിന് കാരണം.കാര്‍ഷിക ജോലിക്കാര്‍, മുക്കുവര്‍, ഇടയന്മാര് എന്നീ തൊഴിലുകളിലേക്ക് പ്രഫഷന് മാറുന്നതിന് വിലക്കില്ലെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍മദീന പത്രം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments