ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിച്ചു. രാജ്യത്ത് തുടര്‍ച്ചയായുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി രാജി സന്നദ്ധത അറിയിച്ചത്. പ്രധാനമന്തി നരേന്ദ്രമോദിയെ നേരിട്ട് കണ്ടാണ് സുരഷ് പ്രഭു രാജി സന്നദ്ധത പ്രകടിപ്പിച്ചിത്. ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ട് അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നാണ് മന്ത്രിയുടെ നിലപാട്. പക്ഷേ തീരുമാനമെടുക്കുന്നത് അല്പം കാത്തിരിക്കാന്‍ പ്രധാനമന്ത്രി അറിയിച്ചു.
നേരത്തെ ഉത്തര്‍പ്രദേശിലെ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ.മിത്തല്‍ രാജി പ്രഖ്യാപിച്ചിരുന്നു. അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം തനിക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് മിത്തല്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് രാജിക്കത്ത് സമര്‍പ്പിച്ചത്. എന്നാല്‍ മിത്തലിന്റെ രാജി മന്ത്രി ഇതുവരെ സ്വീകരിച്ചിട്ടില്ല.
Post Your Comments