മലപ്പുറം: പി.വി.അന്‍വറിന്റെ കക്കാടംപൊയിലിലെ അനധികൃത ചെക്ക് ഡാം പൊളിക്കാനുള്ള നടപടി തുടങ്ങി. എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ ടി.ഒ.അരുണാണ് നിര്‍ദേശം നല്‍കിയത്. പെരിന്തല്‍മണ്ണ ആര്‍ഡിഒയ്ക്കാണ് നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു.
ഇത് ജില്ലാ കലക്ടര്‍ക്ക് നാളെ സമര്‍പ്പിച്ച ശേഷം തടയണ പൊളിച്ച് നീക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. പൊളിക്കുന്നതിനുള്ള ചുമതല ചെറുകിട ജലസേചന വകുപ്പിന് നല്‍കും.ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നാളെ ആര്‍ഡിഒ ഓഫീസില്‍ ചേരും.
അതേസമയം മഞ്ചേരിയിലെ പിവി അന്‍വറിന്റെ പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത് അനുമതിയില്ലാതെയെന്ന് സിഎജി കണ്ടെത്തി. നാല് വര്‍ഷം പാര്‍ക്ക് പ്രവര്‍ത്തിച്ചത് അനുമതി ഇല്ലാതെയാണ്. എംഎല്‍എയില്‍ നിന്ന് പിഴ ഈടാക്കി. വിനോദ നികുതി നല്‍കിയതിലും ക്രമക്കേട് നടന്നതായി കണ്ടെത്തി.
Post Your Comments