Latest NewsNewsGulf

മകനെ ബലാത്സംഗം ചെയ്ത് കൊന്ന കൊലയാളിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് മാതാപിതാക്കള്‍

അബുദാബികുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കൊലയാളിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് അബുദാബിയില്‍ റൂഫ് ടോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ മാതാപിതാക്കള്‍. 11 വയസുകാരനായ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ സ്വദേശിയായ യുവാവ് അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്.

സമീപത്തെ മോസ്കില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ അസാന്‍ മജീദ്‌ എന്ന പാകിസ്ഥാനി കുട്ടിയെ ജൂണ്‍ 1 നാണ് കാണാതായത്. പിറ്റേന്ന് പിതാവിനോടും രണ്ടാനമ്മയോടും കൂടെ അവന്‍ താമസിച്ചിരുന്ന മുരൂര്‍ റോഡിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബുധനാഴ്‌ച കോടതിയില്‍ ഹാജരായ പാകിസ്ഥാന്‍ കാരനായ പിതാവും റഷ്യക്കാരിയായ മാതാവും പ്രതിയ്ക്ക് മാപ്പുനല്‍കാന്‍ തയ്യാറല്ലെന്ന് അറിയിച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പ്രതിയ്ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടു. തന്റെ മകനോട്‌ ചെയ്തതിന് അവനെ കൊല്ലുകയാണ് ഞങ്ങള്‍ക്ക് വേണ്ടത്. മറ്റൊന്നും വേണ്ടെന്നും അവര്‍ പറഞ്ഞു.

കരുതിക്കൂട്ടിയുള്ള കൊലപാതകം, കുട്ടിയെ ബലാത്സംഗം ചെയ്യല്‍, സ്ത്രീയുടെ വേഷം കെട്ടല്‍, നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അബുദാബി പബ്ലിക് പോസിക്യൂഷന്‍ പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button