Latest NewsKeralaNews

കൂടുതൽ മദ്യശാലകള്‍കൂടി തുറക്കും

തിരുവനന്തപുരം: ചൊവാഴ്ച നടക്കുന്ന മന്ത്രിസഭായോഗം നഗര പ്രദേശങ്ങളിലെ സംസ്ഥാനപാതയുടെ പദവിമാറ്റം പരിഗണിച്ചേക്കും. എക്‌സൈസ്, പൊതുമരാമത്ത് വകുപ്പുകള്‍ പാതകളുടെ പദവിമാറ്റുന്ന കാര്യം തത്ത്വത്തില്‍ അംഗീകരിച്ചു. മദ്യമേഖലയിലെ തൊഴില്‍ പ്രതിസന്ധി, വിനോദസഞ്ചാരരംഗത്തെ മാന്ദ്യം എന്നിവ കണക്കിലെടുത്താണ് നഗരപ്രദേശങ്ങളിലെ സംസ്ഥാന പാതകളുടെ പദവിമാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

4341 കിലോമീറ്റിര്‍ സംസ്ഥാനപാതയും 1781 കിലോമീറ്റര്‍ ദേശീയപാതയുമാണ് സംസ്ഥാനത്തുള്ളത്. 420 മദ്യശാലകള്‍ കൂടി പാതയുടെ പദവിമാറ്റുന്നതോടെ തുറക്കും. ഇതില്‍ 21 ബിവറേജസ് ഔട്ട്‌ലെറ്റ്, 10 ബാര്‍, 373 ബിയര്‍-വൈന്‍ പാര്‍ലര്‍, 10 ക്ലബ്ബുകള്‍ എന്നിവ ഉള്‍പ്പെടും.

ഇതില്‍ ബിയര്‍-വൈന്‍ പാര്‍ലറുകളായി പ്രവര്‍ത്തിക്കുന്നവയെ ബാറായി പുതിയ മദ്യനയപ്രകാരം മാറ്റാനാകും. കൂടാതെ ത്രീസ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് ലഭിക്കും. നഗരപ്രദേശങ്ങളില്‍ പുതുതായി നൂറോളം ഹോട്ടലുകള്‍ക്ക് ത്രീസ്റ്റാറും അതിനുമുകളിലും പദവി ലഭിച്ചിട്ടുണ്ട്.

ഇതുവരെ ബിവറേജസ് കോര്‍പറേഷന്റെ 208 ഔട്ട്‌ലെറ്റുകളാണ് തുറന്നത്. ശേഷിക്കുന്ന 42 ഷോപ്പുകള്‍ കൂടി തുറക്കേണ്ടതുണ്ട്. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. മദ്യവില്‍പന കേന്ദ്രങ്ങള്‍ക്കെതിരെ പ്രാദേശികമായി ഉണ്ടാകുന്ന എതിര്‍പ്പുകളാണ് ഇക്കാര്യത്തില്‍ തടസ്സം.

shortlink

Related Articles

Post Your Comments

Related Articles


Back to top button