Latest NewsLife StyleFood & CookeryHealth & Fitness

ചായയുണ്ടാക്കാനിതാ ഒരു എളുപ്പവഴി

ചായയുണ്ടാക്കാനിതാ ഒരു എളുപ്പവഴിയുമായി ഒരു കൂട്ടം ഗവേഷകർ. സെക്കൻഡുകൾക്കുള്ളിൽ ചായ ഉണ്ടാക്കാൻ സാധിക്കുന്ന മില്‍ക്ക് കാപ്സ്യൂള്‍സ് അഥവാ പാല്‍ കട്ടികള്‍ ജര്‍മനിയിലെ ഹലെ വിറ്റന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നിർമിച്ചു. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇങ്ങനെ ഒരു ആശയം ഗവേഷകര്‍ യാഥാര്‍ത്ഥ്യമാക്കിയത്.

ചൂടുവെള്ളത്തില്‍ എളുപ്പത്തില്‍ അലിഞ്ഞു ചേരുന്ന ക്രിസ്റ്റല്‍ കവചമാണ് പാല്‍കട്ടികള്‍ക്കുണ്ടാവുക. കുറുക്കിയ പാലിനു ചുറ്റും കവചമായി മാറുന്നത് പഞ്ചസാരയായതിനാൽ രാസവസ്തുക്കൾ ഉപയോഗിച്ചിരിക്കുന്നു എന്ന പേടി നിങ്ങൾക്ക് വേണ്ട. തണുപ്പിക്കുമ്പോള്‍ മാറ്റം സംഭവിക്കുന്ന ഭക്ഷ്യയോഗ്യമായ എന്തും പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാം.

ഇത്തരത്തിലുള്ള പാല്‍ക്കട്ടികള്‍ മൂന്നാഴ്ച്ചവരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. ഇതേ മാതൃകയില്‍ പഴച്ചാറുകളും സൂക്ഷിക്കാന്‍ സാധിക്കുമെന്നും മധുരം ആവശ്യമില്ലാത്തവര്‍ക്കായുള്ള പാല്‍ കട്ടികള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണെന്നും ഗവേഷകർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button