ഭൂരിഭാഗം ആളുകളും കോള കുടിക്കുന്നവരാണ്. ദാഹം മാറ്റുന്നതിനൊപ്പം വൃത്തിയാക്കുന്ന ജോലി കൂടി കോള ചെയ്യുന്നുണ്ടെന്ന് അത് കുടിക്കുന്നവരില്‍ പലര്‍ക്കും അറിയില്ല.
കറ പോക്കാന്‍ ഉപയോഗിക്കാം
രക്തക്കറ, ഓയില്‍, മാര്‍ക്കര്‍ എന്നിവ കൊണ്ടുള്ള അടയാളങ്ങള്‍ എന്നിവ മായ്ക്കാന്‍ കൊക്കകോള ഉപയോഗിക്കാം.
ടോയ്‌ലറ്റ് വൃത്തിയാക്കാന്‍
മാര്‍ക്കറ്റുകളിലെ കെമിക്കലുകള്‍ നിറഞ്ഞ ബാത്ത് റൂം ക്ലീനേഴ്‌സിന് പകരം ഒരു കുപ്പി കോള ടോയ്‌ലറ്റില്‍ ഒഴിച്ച് ബ്രഷ് വെച്ച് കഴുകിയാല്‍ മാത്രം മതി. ടോയ്‌ലറ്റ് ക്ലീന്‍ ആയിക്കിട്ടും
മുടി വൃത്തിയാക്കാന്‍
മുടിയില്‍ ഗമ്മോ അല്ലെങ്കില്‍ മറ്റേതെങ്കിലും പശയോ ഒട്ടിപിടിച്ചുവെന്നിരിക്കട്ടെ. ഇതു ക്ലീനാക്കാന്‍ കോള ഉപയോഗിച്ചാല്‍ മതി.
ടൈല്‍സ് ജോയിന്റുകള്‍ വൃത്തിയാക്കാന്‍
വൃത്തിയാക്കാന്‍ ഏറെ പണിപ്പെടുന്ന സ്ഥലമാണ് ടൈല്‍സ് ഗ്രൗട്ടുകള്‍. ഈ ജോയിന്റില്‍ എപ്പോഴും അഴുക്ക് അടിഞ്ഞു കൂടും. കോള ഒഴിച്ച് തുടച്ചാല്‍ ഈ ഭാഗവും പെട്ടെന്ന് വൃത്തിയാകും.
തുരുമ്പ് കളയാന്‍
തുരുമ്പ് പിടിച്ച വസ്തുക്കള്‍ കോളയില്‍ മുക്കി ഏതാനും മിനുട്ടുകള്‍ വച്ചിരുന്നാല്‍ അതിലെ തുരുമ്പ് മൊത്തം ഇളകിപ്പോകും.
കരിഞ്ഞ പാത്രം വൃത്തിയാക്കാന്‍
വീട്ടമ്മമാരെ ഏറെ പ്രയാസപ്പെടുത്തുന്ന ഒരു കാര്യമാണ് പാത്രങ്ങളിലെ കരിഞ്ഞു പിടിച്ച പാടുകള്‍. കരിഞ്ഞ പാത്രത്തില്‍ മുപ്പതു മിനുട്ട്.നേരം കോള ഒഴിച്ച് വച്ചതിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ ഒന്ന് കഴുകി എടുത്താല്‍ മതി. പാത്രം വെട്ടിത്തിളങ്ങും
ക്ലാവ് പിടിച്ച ചെമ്പുപാത്രങ്ങള്‍ കോള ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ പുത്തന്‍ പോലെ ആയി കിട്ടും.
തറ വൃത്തിയാക്കാന്‍
ഒരു ബക്കറ്റ് വെള്ളത്തില്‍ കുറച്ചു കോള ഉപയോഗിച്ച് തറ തുടച്ചാല്‍ തറ വൃത്തിയാകും.
Post Your Comments