മോസ്കോ: റഷ്യയില്‍ നിന്നുള്ള കുടിയേറ്റ ഇതര വിസകള്‍ അനുവദിക്കുന്നത് അമേരിക്ക താല്‍ക്കാലിക നിയന്ത്രണം. ഒന്‍പതു ദിവസത്തേക്കാണ് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയിലെ അമേരിക്കന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇക്കാലയളവില്‍ വിസക്കായി സമര്‍പ്പിച്ച എല്ലാ അപേക്ഷയും എംബസി തള്ളും.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്നങ്ങള്‍ കാരണമാണ് പുതിയ നീക്കമെന്നാണ് വിവരം. റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ ഉപരോധത്തെതുടര്‍ന്ന് രാജ്യത്തെ യു.എസ് നയതന്ത്ര പ്രതിനിധികളുടെ എണ്ണം റഷ്യന്‍ സര്‍ക്കാര്‍, 755 ല്‍നിന്ന് 455 ആക്കി വെട്ടിച്ചുരുക്കിയിരുന്നു. ഇതിനുള്ള മറുപടിയാണ് അമേരിക്കയുടെ പുതിയ നടപടി.
Post Your Comments