Latest NewsNewsIndia

തമിഴ്നാട് രാഷ്ട്രീയം വീണ്ടും റിസോര്‍ട്ട് നാടകത്തിലേക്ക്

തമിഴ് നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. ദിനകരനെ അനുകൂലിക്കുന്ന 19 എം.എല്‍.എ മാരെയും ചെന്നൈയില്‍ നിന്നും മറ്റിയതായി സൂചന. ചെന്നൈയില്‍ നിന്നും ഇവരെ പോണ്ടിച്ചേരിയില്‍ ഉള്ള റിസോര്‍ട്ടിലേക്ക് മാറ്റിയെന്നും അതിനായി 2 സ്വകാര്യ റിസോര്‍ട്ടുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ദിനകരന്‍ പക്ഷത്തുള്ള 19 എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ട് എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തമിഴ് രാഷ്ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒ. പനീര്‍ശെല്‍വവുമായുള്ള ലയനത്തിലൂടെ മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കാണിച്ചാണ് മുഖ്യമന്ത്രിയെ തത്സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരന്‍ പക്ഷത്തുള്ള എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടത്. ഈ സാഹചര്യത്തിലാണ് ദിനകരനെ അനുകൂലിക്കുന്ന എം എല്‍ എ മാരെ ചെന്നൈയില്‍ നിന്നും മറ്റിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button