ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമായി. ഗ്രേറ്റ് അമേരിക്കന്‍ എക്ലിപ്സ് എന്ന് വിളിക്കപ്പെട്ട ഗ്രഹണം അല്‍പനേരത്തേക്ക് 14 സംസ്ഥാനങ്ങളെ പൂര്‍ണമായും ഇരുട്ടിലാക്കി.
സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയുന്ന അത്യപൂര്‍വ പ്രതിഭാസമാണ് തിങ്കളാഴ്ച അമേരിക്കയെ ഇരുട്ടിലാക്കിയത്. നട്ടുച്ചയ്ക്ക് പോലും നഗരങ്ങള്‍ ഇരുട്ടിലായി. ചിലയിടങ്ങളില്‍ ഭാഗികമായും സൂര്യഗ്രഹണം ദൃശ്യമായി. രണ്ടു മിനിറ്റ് വരെ നീണ്ട ഗ്രഹണത്തെ തുടര്‍ന്ന് അമേരിക്കയിലുടനീളം അന്തരീക്ഷ മര്‍ദം താഴ്ന്നു.
അമേരിക്ക രൂപീകരിച്ചതിനു ശേഷം (1776) ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണഗ്രഹണമാണ് ഇത്. അമേരിക്കന്‍ ചരിത്രത്തിലെയും ഏറ്റവും വലിയ സൂര്യഗ്രഹണം കൂടിയാണിത്.
Post Your Comments