മുംബൈ: വന്ദേമാതരം ആലപിയ്ക്കുന്നത് എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കണമെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലൂടെയാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കി ശിക്ഷിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടത്. വന്ദേമാതരത്തെ എതിര്‍ക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
കഴിഞ്ഞദിവസം ഔറംഗാബാദ് നഗരസഭയില്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ ചില മുസ്‌ലിം അംഗങ്ങള്‍ എഴുന്നേല്‍ക്കാതിരുന്നതിന്റെ പേരില്‍ പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനെക്കുറിച്ചെഴുതിയ ലേഖനത്തിലാണ് ശിവസേന വന്ദേമാതരത്തെ എതിര്‍ക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത്.
ഔറംഗാബാദ് നഗരസഭ ശിവസേന-ബി.ജെ.പി. സഖ്യമാണ് ഭരിക്കുന്നത്. വന്ദേമാതരം ആലപിച്ചപ്പോള്‍ പ്രതിപക്ഷമായ മജ്‌ലിസ് പാര്‍ട്ടിയുടെ ഏതാനും അംഗങ്ങള്‍ എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ശിവസേന- ബി.ജെ.പി അംഗങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയതോടെ സഭ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
Post Your Comments