![](/wp-content/uploads/2017/03/gang-rape_572c149316ac1.jpg)
വർക്കല: പാപനാശത്തെ റെസ്റ്റോറന്റിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന സഹോദരിമാരെ അഞ്ചാംഗ സംഘം ആക്രമിച്ച സംഭവത്തിൽ സഹോദരിമാരിലൊരാൾ ആത്മഹത്യക്കു ശ്രമിച്ചു. ഇവരുടെ സാരി വലിച്ചു കീറുകയും മാല പൊട്ടിക്കുകയും ചെയ്ത അക്രമിസംഘം ആക്രമിക്കുന്ന ദൃശ്യങ്ങൾ ഫേസ് ബുക്കിൽ ഇടുകയും ചെയ്തു.
കൂടാതെ സഹോദരിമാരിൽ മൂത്തയാളുടെ മൊബൈൽ വാങ്ങി കൊക്കയിലേക്കു വലിച്ചെറിയുകയും മാല വലിച്ചു പൊട്ടിക്കുകയും ചെയ്തു. ഇളയ സഹോദരിയുടെ മൊബൈൽ തറയിൽ എറിഞ്ഞുടച്ചു. റസ്റ്റോറന്റിൽ ജീവനക്കാരുടെ മുന്നിലായിരുന്നു സംഭവം. എന്നാൽ ആരും രക്ഷിക്കാൻ ഇടപെടില്ലെന്നും യുവതികൾ പറയുന്നു. യുവതികൾ ആക്രമിക്കപ്പെട്ട ചിത്രങ്ങൾ അക്രമികൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ യുവതികളിൽ ഒരാൾ ആത്മഹത്യക്കു ശ്രമിച്ചു.
ഉറക്ക ഗുളികകൾ അമിതമായി കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്ന ദിവസം തന്നെ വർക്കല പോലീസിൽ ഇവർ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് യുവതികളിൽ ഒരാൾ ആത്മഹത്യക്കു ശ്രമിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറയുന്നു.
Post Your Comments