Latest NewsNewsIndia

വാക്ക് പാലിച്ചില്ല: ധോണിയ്ക്കും ഹര്‍ഭജനും എതിരെ ഉപഭോക്താക്കള്‍

ന്യൂഡല്‍ഹി: മഹേന്ദ്രസിംഗ് ധോണിയും ഹര്‍ഭജന്‍ സിംഗും പ്രമോട്ട് ചെയ്ത കമ്പനി വാക്ക് പാലിക്കാതായതോടെ ഇരുവര്‍ക്കുമെതിരെ വിമര്‍ശനവുമായി ഉപഭോക്താക്കള്‍. അമ്രപാളി ബില്‍ഡേഴ്സ് ആണ് പറഞ്ഞ സമയത്ത് ഉപഭോക്താക്കള്‍ക്ക് ഫ്ലാറ്റുകള്‍ നല്‍കാതെ വിവാദത്തിലായിരിക്കുന്നത്. ഹര്‍ഭജനും ധോണിയും മുമ്പ് കമ്പനിയുടെ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കമ്പനി വാക്ക് പാലിക്കാതായതോടെ രോഷാകുലരായ ഉപഭോക്താക്കള്‍ പരസ്യത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിയ്ക്കുകയാണ്. ട്വീറ്ററിലൂടെയാണ് ഉപഭോക്താക്കള്‍ തങ്ങളുടെ നീരസം പങ്കു വെച്ചത്.  കമ്പനിയുടെ പദ്ധതികളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് പണം നഷ്ടപ്പെട്ടപ്പോള്‍ ഹര്‍ഭജനും ധോണിയ്ക്കും കമ്പനിയില്‍ നിന്ന് വില്ല ലഭിച്ചെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. എന്നാല്‍ തങ്ങള്‍ക്ക് ഒന്നും ലഭിച്ചില്ലെന്നും തങ്ങളുടെ പേര് കമ്പനി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button