തിരുവനന്തപുരം: കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂര്‍ ലോബിയുടെ പ്രീതി നഷ്ടപ്പെടുമെന്ന് ഭയന്നാണോ മുഖ്യമന്ത്രി അവരെ പുറത്താക്കാത്തതെന്നും കുമ്മനം ചോദിച്ചു. കമ്മ്യൂണിസ്റ്റ്കാരിയെന്ന വിശേഷണത്തിന് പോലും അര്‍ഹതയില്ലാത്ത മുതലാളിത്ത വാദിയായി മന്ത്രി മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘മുതലാളിമാരുടെ കയ്യിലെ കളിപ്പാവ’ എന്ന ഹൈക്കോടതി വിശേഷണം പോലും പ്രശംസയായി കണക്കാക്കുന്ന മന്ത്രിയുടെ നിലപാട് വിചിത്രമാണ്. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മന്ത്രിക്ക് അവകാശമില്ല. ബാലാവകാശ കമ്മീഷന്‍ അംഗമായി സ്വന്തക്കാരനെ തിരുകിക്കയറ്റിയ മന്ത്രി ഇപ്പോള്‍തന്നെ പ്രതിക്കൂട്ടിലാണ്. ഇതുകൂടാതെ മന്ത്രിയുടെ പിടിപ്പുകേടുമൂലം സുപ്രീംകോടതിയില്‍ അരലക്ഷം രൂപ പിഴയൊടുക്കേണ്ടിയും വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments